എന്റെ നാടിനെ കുറിച്ചല്‍പ്പം...

അറുന്നൂറ്റി എഴുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കൃത്യമായി പറഞ്ഞാല്‍ 1341 ല്‍ പെരിയാറിലു ണ്ടായ വെള്ളപ്പൊക്കം മൂലം വന്നടിഞ്ഞ എക്കല്‍മണ്ണ് ചരിത്രത്തില്‍ രേഖപെടുത്തിയിരുന്ന മുസരിസ് തുറമുഖത്തിന്റെ(കൊടുങ്ങലൂര്‍) എല്ലാ പ്രസക്തിയും നഷ്ടപെടുത്തി.ഒടുവില്‍ തുറമുഖം തന്നെ ഇല്ലാതായി. കൊടുങ്ങല്ലൂര്‍ അഴിമുഖത്തും പരിസരത്തും അടിഞ്ഞുകൂടിയ ഈ മണ്ണ് മൂലം ഉത്ഭവിച്ചതാണ് വൈപ്പിന്‍ദ്വീപ്.എന്നാല്‍ വെള്ളപ്പൊക്കത്തിനു ശേഷം പിന്നീട് കടലിറങ്ങി കരവെച്ചുണ്ടായതാണ് വൈപ്പിന്‍ എന്നും അഭിപ്രായമുണ്ട്.എങ്ങനെയായാലും വെച്ചുണ്ടായത് കൊണ്ടാണ് വയ്പ്പ് എന്നപേര് പിന്നീട് വൈപ്പിന്‍ എന്നായി മാറിയത്.


അതുകൊണ്ട് തന്നെ വൈപ്പിന്‍ദ്വീപ് അറബിക്കടലിന്റെ ദാനമെന്നോ, പെരിയാറിന്റെ ദാനമെന്നോആണ് ലോകം അറിയപ്പെടേണ്ടത് എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം, എന്നാല്‍ വൈപ്പിന്‍ദ്വീപിന് ഇങ്ങനെയൊരു മഹത്തായനാമം ലഭിക്കാഞ്ഞത് അതിന്റെ ഉത്ഭവത്തിന്റെ കാര്യത്തിലുള്ള അഭിപ്രായ വിത്യാസത്തിലയിരിക്കാം എന്നാണ് എന്റെ അനുമാനവും.അതിനുള്ള പരിഹാരമായി വൈപ്പിന്‍ദ്വീപിന്റെ മണ്ണ് ഗവേഷണത്തിന് വിധേയമാക്കേണ്ട കാലം വൈകിയെന്നും എനിക്ക് എളിയ അഭിപ്രായമുണ്ട്.

പെരിയാറിലുണ്ടായ വെള്ളപ്പൊക്കത്തില്‍ അടിഞ്ഞുകൂടിയ എക്കല്‍മല മുസരിസ് തുറമുഖത്തെ നാമാവശേഷമാക്കിയപ്പോള്‍ വളരെ ചെറിയ തുറമുഖമായിരുന്ന കൊച്ചിക്ക്‌ പ്രാധാന്യം കൈവന്നു . ഈ ചരിത്രസത്യത്തെ മുന്‍നിര്‍ത്തിയാകാം 1965 ല്‍ പ്രസിദ്ധീകരിച്ച എറണാകുളം ജില്ലാ ഗസറ്ററിയില്‍ പെരിയാറുണ്ടാക്കിയ പ്രളയത്തെ കുറിച്ചും വൈപ്പിന്‍കരയുടെ ഉത്ഭവത്തെ കുറിച്ചും പറയുന്നു. ശ്രീധരമേനോന്റെ കേരള ചരിത്രത്തിലും ഇതു തന്നെ പറയുമ്പോള്‍ കെ.പി പത്മനാഭമേനോനും ഇതേ അഭിപ്രായമാണ്. എന്നാല്‍ വി.വി.കെ വാലത്തിന്റെ അഭിപ്രായത്തില്‍ പണ്ടത്തെ തൃപ്പൂണിത്തറക്കും കൊടുങ്ങല്ലൂരിനുമിടയില്‍ പടിഞ്ഞാറന്‍ പ്രദേശത്ത് ജനവാസമില്ലാത്തതും എന്നാല്‍ മണല്‍ തിട്ടകള്‍ നിറഞ്ഞതുമായ ഒരു പ്രദേശം ഉണ്ടായിരുന്നിരിക്കണം എന്നും അത് പഴയ വയ്പ്പ് എന്നറിയപ്പെട്ടിരുന്നു എന്നും വെള്ളപ്പൊക്കം ഇതിനെ കീറിമുറിച്ച് പുതിയ ഒരു ദ്വീപിനും അഴിമുഖത്തിനും രൂപം കൊടുത്തിരിക്കുവാനുമാണ് സാദ്ധ്യത എന്നും അദ്ദേഹം വ്യക്തമാക്കുന്നു, എന്നാല്‍ ഒരേ വര്‍ഷം തന്നെ വെള്ളപ്പൊക്കവും കടല്‍വയ്പ്പും ഉണ്ടാകുന്നത് യുക്തിസഹമല്ല എന്നാണ് കെ. രാമാവര്‍മ്മരാജയുടെ അഭിപ്രായം. ഒരു പുഴ ശക്തമായി സമുദ്രത്തിലേക്ക് പതിക്കുവാന്‍ നിവ്യത്തിയില്ല എന്നഭിപ്രായപ്പെടുന്നവരും കുറവല്ല.
വൈപ്പിന്‍ ദ്വീപിനെ കുറിച്ചും, പുതുവൈപ്പിനെ കുറിച്ചും കൂടുതല്‍ അറിയുവാന്‍
ഇവിടെ നിന്നും ലഭിക്കുന്ന പേജില്‍ നിന്നും സെലക്ട് ചെയ്യുക
വൈപ്പിന്‍ - ഏറണാകുളം പാലം (ഗോശ്രീ പാലം)


വൈപ്പിന്‍ ദ്വീപിലെ ചെറായി ബീച്ചില്‍ നിന്നുള്ള ചിത്രം